ഏറ്റുമാനൂര്‍: ഭാരതീയ ജനതാ പാര്‍ട്ടിയുടെ ജലസ്വരാജ് പദ്ധതി പ്രകാരം കുളങ്ങളും തോടുകളും തണ്ണീര്‍ത്തടങ്ങളും എല്ലാം നശിക്കാതെ സംരക്ഷിച്ചു നിലനിര്‍ത്തണമെന്നാണ് ഉദ്ദേശ്യം. അതിനാല്‍ ചിറക്കുളം നശിപ്പിക്കുന്ന യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനവും ചിറക്കുളത്തിനു മുകളില്‍ നടത്താന്‍ പാടില്ലെന്നാണ് ഏറ്റുമാനൂരിലെ ബിജെപി പ്രവര്‍ത്തകരുടെ പക്ഷം. പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശരിയായ വികസനമല്ലെന്നും അതിനാല്‍ ഏറ്റുമാനൂരിലെ ചിറക്കുളം ഇന്നുള്ള അവസ്ഥയിലെങ്കിലും നിലനിര്‍ത്തിക്കൊണ്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനമേ നടത്താവൂ എന്ന് ബിജെപി സംസ്ഥാന സമിതി അംഗം ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ജന്മഭൂമിയോട് പറഞ്ഞു. ഏറ്റുമാനൂര്‍ ബ്ലോക്ക് ഡവലപ്പ്മെന്റ് കമ്മിറ്റി എന്ന സംഘടനയും ചിറക്കളത്തിന്റെ മുകളില്‍ പാര്‍ക്കിംഗ് പ്ലാസ നിര്‍മ്മിക്കുന്നതിനോട് എതിര്‍പ്പുമായി രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: