കോട്ടയം: കോട്ടയം റവന്യൂ ഡിവിഷനിലെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ജനകീയം 2017 ഇന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കെപിഎസ്മോനോന് ഹാളില്‍ നടക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായത്തിനുള്ള അപേക്ഷകളാണ് കൂടുതലായും ലഭിച്ചിട്ടുള്ളത്. ഇതുകൂടാതെ 2007 പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് റവന്യു വിഭാഗം അറിയിച്ചു. നിശ്ചിത സമയത്തിനകം തീര്‍പ്പാക്കാത്ത അപേക്ഷകളാണ് പരിഗണനക്ക് വരിക. കിടപ്പുരോഗികളെ ജനസമ്പര്കക്ക പരിപാടിയില്‍ കൊണ്ടുവരേണ്ടതില്ല. ചികിത്സാ ധനസഹായ അപേക്ഷകളുമായി എത്തുന്നവര്‍ നിര്‍ബന്ധമായും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: