മുബൈ: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനുള്ള ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നടപടിയെ പ്രകീര്‍ത്തിച്ച് ശിവസേന.
മഹാരാഷ്ട്രയിലും ഇത്തരം നടപടിക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ ക്ഷേമത്തിനായി വേഗതയില്‍ എടുക്കുന്ന നടപടികളില്‍ നിന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പാഠം ഉള്‍ക്കൊള്ളണം.
തിരഞ്ഞെടുപ്പിന് മുമ്പ് തനിക്ക് നേരെയുണ്ടായ വിമര്‍ശനങ്ങള്‍ തെറ്റാണെന്ന് ആദിത്യനാഥ് തെളിയിച്ചെന്നും സേന മുഖപത്രമായ സാമ്നയുടെ മുഖപ്രസംഗത്തില്‍ പറയുന്നു. മുഖ്യമന്ത്രി എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വങ്ങള്‍ യോഗി ഗൗരവകരമായാണ് കാണുന്നതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: