ന്യൂദല്‍ഹി: വിവാഹമോചനത്തിനായി ഉപയോഗിക്കുന്ന മുത്തലാഖ് ഇസ്ലാം മതം അനുവദിച്ചിട്ടുള്ളതല്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. മുത്തലാഖിന്റെ നിയമസാധുത പരിശോധിക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു മുന്നിലാണ് കേന്ദ്രത്തിന്റെ നിര്‍ണായക വിശദീകരണം.
ഭരണഘടനയുടെ 25ാം വകുപ്പ് നല്കുന്ന അവകാശങ്ങളെ ലംഘിക്കുന്നതാണ് മുത്തലാഖ് എന്ന രീതിയെന്ന് കേന്ദ്രം എഴുതി സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു. മുത്തലാഖ് മതപരമായിരുന്നില്ല. ചില പ്രദേശങ്ങളിലെ സാമൂഹ്യ സാഹചര്യങ്ങള്‍ക്കനുസരിച്ചു നിലവില്‍ വന്നതാണ്.
ഇസ്ലാം മതത്തിലെ സ്ത്രീകളുടെ വ്യക്തിത്വത്തെ ബഹുമാനിക്കാത്ത ആചാരമാണിത്. കേന്ദ്രത്തിന്റെ വിശദീകരണ പത്രികയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: