ബെര്‍ലിന്‍: യുവേഫാ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെതിരായ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിന്റെ പ്രതിരോധ നിരക്കാരന് മാറ്റ്്സ് ഹമ്മല്‍സ് കളിക്കില്ല.
കാലിന് പരിക്കേറ്റ് ഹമ്മല്‍സ് രണ്ടു മത്സരങ്ങളില്‍ കളിക്കില്ലെന്ന് ബയേണ്‍ മ്യൂണിക്ക് ക്ലബ് അധികൃതര്‍ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.
രണ്ടു മത്സരങ്ങളില്‍ കളിക്കാന്‍ കഴിയാത്തതില്‍ ദുഖമുണ്ടെന്ന് ഹമ്മല്‍ പറഞ്ഞു.റയല്‍ മാഡ്രിഡിനെതിരേ ബുധനാഴ്ച നടക്കുന്ന മത്സരത്തിലും ശനിയാഴ്ച ബയര്‍ ലവര്ക്യൂസനെതിരായ ബുണ്ടസ് ലീഗ് മത്സരത്തിലും ഹമ്മല്‍സ് കളിക്കില്ല.
ബുണ്ടസ് ലീഗ്, ജര്‍മന്‍ കപ്പ്, യുവേഫ ചാമ്പ്യന്‍സ് ലീഗ് ടൂര്‍ണമെന്റുകളില്‍ കിരീട പ്രതീക്ഷയുളള ടീമാണ് ബയേണ്‍ മ്യൂണിക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: