മുംബൈ:അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ മാച്ച് റഫറി താക്കീത് ചെയ്തു.
ഞായറാഴ്ച വാങ്കഡേ സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലാണ് സംഭവം. പത്താം ഓവറില്‍ അമ്പയര്‍ സി.കെ.നായിഡു രോഹിത് ശര്‍മ്മ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതായി വിധിച്ചു.തുടര്‍ന്ന് ദേഷ്യത്തില്‍ അമ്പര്യക്കുനേരെ ബാറ്റ് നീട്ടിപ്പിടിച്ചാണ് ശര്‍മ്മ പവിലിയനിലേക്ക് മടങ്ങിയത്.
റിപ്ലേയില്‍ അമ്പയര്‍ക്ക് തെറ്റു പറ്റിയതായി തെളിഞ്ഞു.രോഹിത് ശര്‍മയുടെ ബാറ്റില്‍ നിന്നാണ് പന്ത് പാഡില്‍ തട്ടിയത്.മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് വിജയിച്ചു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടപ്പിച്ച രോഹിത് ശര്‍മയെ മാച്ച് റഹറി ശാസിച്ചതായി ഐപിഎല്‍ സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: