ബ്രിസ്ബന്‍:ഓസ്്ട്രേലിയ ഡേവിസ് കപ്പ് ലോക ഗ്രപ്പ് സെമിഫൈനലില്‍ പ്രവേശിച്ചു.ക്വാര്‍ട്ടര്‍ ഫൈനലില്‍ അവര്‍ 3-2 ന് അമേരിക്കയെ തോല്‍പ്പിച്ചു.
നിര്‍ണായകമായ സിംഗിള്‍സ് മത്സരത്തില്‍ വിജയം നേടിയാണ് ഓസ്ട്രേലിയ സെമിയില്‍ കടന്നത്. ഓസ്ട്രേലിയയുടെ നിക്ക് കൈര്ഗിയോസ് നേരിക്കുളള സെറ്റുകള്‍ക്ക് അമേരിക്കയുടെ സാം ക്യൂറിയെ തോല്‍പ്പിച്ചു.സ്കോര്‍ 7-6 ,(7-4),6-3,6-4.
ആദ്യ ദിനത്തില്‍ നടന്ന സിംഗിള്‍സ് മത്സരത്തിലും നിക്ക് വിജയം നേടിയിരുന്നു.അമേരിക്കയുടെ ലോക 23-ാം റാങ്കുകാരനായ ജോണ്‍ ഇസ്നറെ നേരിട്ടുളള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി.സ്കോര്‍:7-5,7-6 (7-5),7-6 (7-5)
അവസാനദിനത്തില്‍ നടന്ന രണ്ടാം സിംഗിള്‍സില്‍ അമേരിക്കയുടെ ഇസ്നര്‍ നേരിട്ടുളള സെറ്റുകള്‍ക്ക് ഓസ്്ട്രേലിയയുടെ സാം ഗ്രോത്തിനെ തോല്‍പ്പിച്ചു. സ്കോര്‍:7-6 (7-5),6-3.
പ്രതികരിക്കാൻ ഇവിടെ എഴുതുക: