മെക്സിക്കോ സിറ്റി: ലോക ഒന്നാം നമ്പര്‍ ജര്‍മനിയുടെ എ കെര്‍ബറെ അട്ടിമറിച്ച് റഷ്യയുടെ അനസ്താസിയ പാവ്ലിയുചെന്കോവ മോണ്ടേറി ഓപ്പണ്‍ ടെന്നീസില്‍ കിരീടം ചൂടി.
ആവേശഭരിതമായ ഫൈനലില്‍ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് അനസ്താസിയ കെര്‍ബറെ അട്ടിമറിച്ചത്.സ്കോര്‍ 6-4,2-6,6-1.
ഇതു നാലാം തവണയാണ് അനസ്താസിയ ഇവിടെ ജേതാവാകുന്നത്.2010,2011,2013 വര്‍ഷങ്ങളില്‍ അനസ്താസിയ ഈ ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍പട്ടം നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: