കോട്ടയം: ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കി ആറു മാസം കഴിഞ്ഞിട്ടും വേതന കാര്യത്തില്‍ തീരുമാനമാകാത്തതില്‍ പ്രതിഷേധിച്ച് റേഷന്‍ വ്യാപാരികള്‍ മെയ് ഒന്നു മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ഓള് ഇന്ത്യ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍ അറിയിച്ചു. ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്, ഓള് ഇന്ത്യാ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് എന്നീ സംഘടനകളാണ് സമരത്തിനൊരുങ്ങുന്നത്.
കാര്‍ഡുകളുടെ എണ്ണം ഏകീകരിച്ച് വ്യാപാരികള്‍ക്കെല്ലാം ഒരേ വേതനം നല്‍കുക, ഏതു കടയില്‍ നിന്നും സാധനം വാങ്ങാന്‍ അവസരം നല്‍കുക, മുന്‍ഗണനാ പട്ടികയിലെ അപാകത പരിഹരിക്കുക, റേഷന്‍ കാര്‍ഡ് ഡാറ്റാ എന്ട്രിയിലും, മുന്‍ഗണനാ പട്ടികയിലും തെറ്റ് വരുത്തിയ ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കുക, വാതില്‍പ്പടി വിതരണത്തിലെ തൂക്കക്കുറവ് പരിഹരിക്കുക തുടങ്ങിയവ മറ്റ് ആവശ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: