ശ്രീപത്മനാഭ സ്വാമി ക്ഷേത്ര സ്വത്ത്‌ ഭഗവാണ്റ്റെ മാത്രം: ക്ഷേത്ര സംരക്ഷണ സമിതി

Monday 11 July 2011 5:50 pm IST

കോട്ടയം: ശ്രീ പത്മനഭ സ്വാമി ക്ഷേത്രത്തിലെ നിലവിലുള്ള മുഴുവന്‍ സ്വത്തുക്കളും ക്ഷേത്രത്തിന്‌ മാത്രം അവകാശപ്പെട്ടതാണെന്നും അവ വെളിപ്പെടുത്താന്‍ കാണിച്ച ഉത്സാഹംപോലെ തന്നെ ഇവ സംരക്ഷിക്കേണ്ടതിണ്റ്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിന്‌ ഉണ്ടെന്നും കേരള ക്ഷേത്ര സരംക്ഷണ സമിതി ജില്ലാ പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. ഏറ്റുമാനൂറ്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ വര്‍ക്കിംഗ്‌ പ്രസിഡണ്റ്റ്‌ സി.പി. ഗോപാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി കെ.എസ്‌. നാരായണന്‍,ജില്ലാ സെക്രട്ടറി എം.കെ. മുരളീധരന്‍, ഞീഴൂറ്‍ ദേവരാജന്‍, കെ.പി. സഹദേവന്‍, സുദര്‍ശനന്‍, കെ. രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു