ഏനാത്ത് പാലത്തിലും അല്പത്തം

Tuesday 23 May 2017 8:55 am IST

തിരുവനന്തപുരം: കൊല്ലം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന എംസി റോഡിലെ ഏനാത്ത് പാലം പണിയിലെ പാളിച്ചമൂലം വിശ്രമത്തിലാണ്. അതിന് പകരം യുദ്ധകാലാടിസ്ഥാനത്തില്‍ കരസേന നിര്‍മ്മിച്ച ബെയ്‌ലി പാലത്തിന്റെ ഉദ്ഘാടനം ഇന്നലെയായിരുന്നു. അദ്ധ്യക്ഷന്‍ മന്ത്രി ജി. സുധാകരനും ഉദ്ഘാടകന്‍ മുഖ്യമന്ത്രി പിണറായി വിജയനും. ഇത് സംബന്ധിച്ച കാല്‍പേജ് പത്ര പരസ്യമുണ്ടായിരുന്നു. അതില്‍ കുറേ പേരുടെ തലകള്‍ നിരത്തിവച്ചിട്ടുണ്ട്. അവരൊക്കെ ആരാണ്, പേരെന്ത് എന്നൊന്നും രേഖപ്പെടുത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ ചിത്രത്തിന് ഇടതും വലതുമായി കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമുണ്ട്. കേന്ദ്രമന്ത്രിമാരുടെ സഹായം കൈപ്പറ്റാം. പക്ഷേ അവരുടെ പേര് ചേര്‍ക്കാന്‍ പറ്റില്ല. എംപിമാരുടെയും എംഎല്‍എമാരുടെയും തല നിരത്തിവച്ചിട്ടുണ്ട്. അവരുടെ ഊരും പേരും നല്‍കുന്നില്ല. ഒരു കുറ്റമറ്റ പാലം പോലും നിര്‍മ്മിക്കാന്‍ ശേഷികാട്ടാത്ത കേരള സംസ്ഥാന ഗതാഗത പദ്ധതിയുടെ അല്‍പത്തം പരസ്യത്തിലാകെ നിറഞ്ഞു നില്‍ക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.