കൊച്ചി: മുപ്പത്തിനാലാമത് ശ്രീമദ് ഭാഗവത മഹാസത്രം 28 മുതല്‍ മെയ് ഏഴു വരെ അമ്പലപ്പുഴയില്‍ നടക്കുമെന്ന് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്ര നിര്‍വ്വഹണ സമിതി ഭാരവാഹികള്‍ അറിയിച്ചു. ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന് ഉദ്ഘാടനം ചെയ്യും.
സത്രവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹവും വഹിച്ചുള്ള രഥഘോഷയാത്ര ദ്വാരകയില്‍ നിന്ന് 11ന് പുറപ്പെടും. ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടകം സംസ്ഥാനങ്ങളിലൂടെ കാസര്‍കോട്ടെത്തും.
പാരായണത്തിനുള്ള ഭാഗവതം മൂലഗ്രന്ഥം പമ്പയില്‍ നിന്നും, ധ്വജസ്തംഭം നെയ്യാറ്റിന്‍കരയില്‍ നിന്നും, കൊടിക്കൂറ മൂന് വര്‍ഷത്തെ സത്രവേദി ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട് 28ന് അമ്പലപ്പുഴയിലെത്തും. സമിതി പ്രസിഡന്റ് എം.കെ. കുട്ടപ്പമേനോന്‍, ചെയര്മാന് ബാബു പണിക്കര്‍, ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, ജി. ബാലകൃഷ്ണന്, ടി.ആര്. രാജീവ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: