വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം പോലീസുകാര്‍ക്കെതിരെ നടപടി

Tuesday 23 May 2017 8:47 am IST

മാവേലിക്കര: വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം മറച്ചുവയ്ക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ചെങ്ങന്നൂര്‍ ഡിവൈഎസ്പി കെ.ആര്‍. ശിവസുതന്‍പിള്ളയുടെ റിപ്പോര്‍ട്ടില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീഖ് നടപടി സ്വീകരിച്ചു. സംഭവം നടക്കുമ്പോള്‍ വള്ളികുന്നം പോലീസ് സ്റ്റേഷനിലെ ജിഡി ചാര്‍ജ്ജ് എഎസ്‌ഐ സതീഷ് കുമാര്‍, സിപിഒ രതീഷ് എന്നിവര്‍ക്കെതിരെയാണ് നടപടി എടുത്തത്. സതീഷിനെ സസ്‌പെന്‍ഡു ചെയ്യുകയും രതീഷിനെ ആലപ്പുഴ എ.ആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. യഥാസമയം മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചില്ല, മാനേജ്‌മെന്റിന്റെ വാഹനത്തില്‍ വിദ്യാര്‍ത്ഥിയുടെ മൊഴി രേഖപ്പെടുത്താന്‍ പോയി, ആലോചിച്ച് നടപടി സ്വീകരിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ റിപ്പോര്‍ട്ടിലുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.