പെരിയാര്‍ജലം കുപ്പിയിലാക്കാന്‍ ജില്ലാ പഞ്ചായത്ത്

Tuesday 11 April 2017 12:24 am IST

കൊച്ചി: പെരിയാറിലെ ജലം ശുദ്ധീകരിച്ചു കുപ്പിയിലാക്കി വില്‍ക്കാന്‍ ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നു. ഇതിനായുള്ള പ്ലാന്റ് ആലുവ തുരുത്തില്‍ സ്ഥാപിക്കും. പെരിയാര്‍ എന്ന പേരില്‍ തന്നെയാണ് കുപ്പിവെള്ളത്തിന്റെ വില്‍പ്പന. ഒരു ലിറ്ററിന്റെ പ്രകൃതി സൗഹൃദ കുപ്പിയിലാക്കിയാണ് വെള്ളം വിപണിയില്‍ എത്തുക. കുപ്പിയൊന്നിന് 12 രൂപ കൊടുക്കണം. വെള്ളം കുടിച്ചു കഴിഞ്ഞാല്‍ കുപ്പി കടയില്‍ തിരിച്ചേല്‍പ്പിച്ചാല്‍ രണ്ടു രൂപ തിരികെ ലഭിക്കും. കുറഞ്ഞ ചിലവില്‍ കുടിവെള്ളം ലഭ്യമാക്കുന്നതോടൊപ്പം ഒഴിഞ്ഞ കുപ്പികള്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനം. 45 ലക്ഷം രൂപയാണ് പദ്ധതിക്കായി ബജറ്റില്‍ ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. പുഴയുടെ നടുവിലുള്ള ആലുവ തുരുത്തിലെ ജില്ലാ കൃഷി തോട്ടത്തിലാണ് ഇതിനുള്ള പ്ലാന്റ് സ്ഥാപിക്കുകയെന്ന് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുള്‍ മുത്തലിബ് പറഞ്ഞു. കൃഷിയിട വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഫ്‌ലോട്ടിങ്ങ് ഡോക്ക്, ഓല മേഞ്ഞ കുടിലുകള്‍, തണല്‍ പുരകള്‍, ബയോശുചി മുറികള്‍ എന്നിവയും തുരുത്തില്‍ ഒരുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.