കൊച്ചി: എറണാകുളം ജില്ലാ സഹകരണ ബാങ്ക് ഭരണ സമിതി പുന:സ്ഥാപിച്ച സിംഗിള്‍ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവച്ചു. ജില്ലാ സഹകരണ ബാങ്കിന്റെ ഭരണസമിതിയെ ഫെബ്രുവരി 18 നാണ് സഹകരണ സംഘം രജിസ്ട്രാര്‍ പിരിച്ചു വിട്ട് മൂന്നംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയോഗിച്ചത്. ഇതിനെ ചോദ്യം ചെയ്ത് ഭരണസമിതിയംഗങ്ങള്‍ നല്കിയ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ നടപടി റദ്ദാക്കിയ ഹൈക്കോടതി പഴയ സമിതി ഭരണം തുടരാനും നിര്‍ദേശിച്ചു. ഇതിനെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. എന്നാല്‍ ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ഡിവിഷന് ബെഞ്ച് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവില്‍ ഇടപെടാന്‍ കാരണമില്ലെന്നും ഭരണ സമിതി തന്നെ തുടരാനും നിര്‍ദേശിച്ച് അപ്പീല്‍ തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: