പ്രൊഫ. എം. അച്യുതന് സാംസ്‌കാരിക കേരളത്തിന്റെ വിട

Tuesday 11 April 2017 12:28 am IST

കൊച്ചി: മലയാളത്തിന്റെ പ്രിയ നിരൂപകന് സാംസ്‌കാരിക കേരളം കണ്ണീരോടെ വിടയേകി. പ്രൊഫ. എം. അച്യുതന്റെ മൃതദേഹം തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെ രവിപുരം ശ്മശാനത്തില്‍ സംസ്‌കരിച്ചു. എറണാകുളത്തെ വസതിയില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹം രവിപുരം ശ്മശാനത്തിലേക്ക് കൊണ്ടുപോയി. മകളുടെ മകന്‍ വിവേക് ചിതയ്ക്ക് തീ കൊളുത്തി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തെ അവസാനമായി കാണാന്‍ സാഹിത്യകാരും രാഷ്ട്രീപ്രവര്‍ത്തകരുമടക്കം നിരവധിയാളുകളെത്തി. ആര്‍എസ്എസ് പ്രാന്ത് കാര്യവാഹ് പി. എന്‍. ഹരികൃഷ്ണ കുമാര്‍, ഡോ. എം. ലീലാവതി, വൈശാഖന്‍, പ്രൊഫ. എം. തോമസ് മാത്യു, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, എന്‍.എസ്. മാധവന്‍, കെ.എല്‍. മോഹനവര്‍മ്മ, നാരായന്‍, ബാലചന്ദ്രന്‍ വടക്കേടത്ത്, പ്രൊഫ. പ്രസാദ്, സിപ്പി പള്ളിപ്പുറം, ആര്‍.കെ. ദാമോദരന്‍, മേയര്‍ സൗമിനി ജെയിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാസനില്‍, മുന്‍ ജിസിഡിഎ പ്രസിഡന്റ് എന്‍. വേണുഗോപാല്‍, മുന്‍ മേയര്‍ ടോണി ചമ്മണി, മുന്‍ പിഎസ്‌സി ചെയര്‍മാന്‍ ഡോ. കെ. എസ്. രാധാകൃഷ്ണന്‍, ബിജെപി മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാല്‍, രഘുനാഥന്‍ പറളി തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.