കൊച്ചി: എറണാകുളം കരയോഗം കഥകളി ക്ലബ് വാര്‍ഷികാഘോഷവും, പുരസ്ക്കാരസമര്‍പ്പണവും 16ന് വൈകിട്ട് ആറിന് ടിഡിഎം ഹാളില്‍ നടത്തും. ഈ വര്‍ഷത്തെ കളഹംസം, തൗര്യത്രികം, കഥകളി അവാര്‍ഡുകള്‍ കേരള കലാമണ്ഡലം കല്പിത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.സി. ദിലീപ്കുമാര് വിതരണം ചെയ്യും. ഫാക്ട് പത്മനാഭന്, ഡോ.സദനം ഹരികുമാര്‍, കോട്ടക്കല്‍ പ്രസാദ്, കലാമണ്ഡലം അച്യുത വാരിയര്‍ എന്നിവര്‍ക്കാണ് അവാര്‍ഡ്. ഈ വര്‍ഷത്തെ സംസ്ഥാന കഥകളി അവാര്‍ഡ് നേടിയ സദനം കൃഷ്ണന്‍കുട്ടി ആശാന്, ഡോക്ടറേറ്റ് ലഭിച്ച ഹരിപ്രിയ നമ്പൂതിരി എന്നിവരെ ആദരിക്കും. തുടര്‍ന്ന് 6.15ന് ഉണ്ണായി വാര്യരുടെ നളചരിതം ഒന്നാം ദിവസം കഥകളി അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: