ന്യൂദല്‍ഹി: കുല്ഭൂഷന് ജാദവിന്റെ വധശിക്ഷയില്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കി. എന്‍.കെ. പ്രേമചന്ദ്രനും ഇതേ വിഷയത്തില്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.
ഇന്ത്യന്‍ നാവികസേനയില്‍ നിന്ന് കമാന്‍ഡറായി റിട്ടയര്‍ ചെയ്ത കുല്ഭൂഷണ് ജാദവിനെ ചാരവൃത്തിക്കുറ്റം ചുമത്തിയാണ് പാക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ചത്. പാക് നടപടി കൊലപാതകശ്രമമാണെന്ന് ഇന്ത്യ വിമര്‍ശിച്ചു.
കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ പാക് പ്രവിശ്യയായ ബലൂചിസ്ഥാനിലെ മഷ്കലില്‍ നിന്നാണ് ജാദവിനെ പാക്കിസ്ഥാന് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: