തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട്, ജിഷ്ണുവിന്റെ അമ്മ മഹിജ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്.
ഈ വിഷയത്തില്‍ സര്‍ക്കാരിനു ചെയാനുള്ളതെല്ലാം ചെയ്തെന്നു പിണറായി പറഞ്ഞു. ഡിജിപി ഓഫീസിനു മുന്നില്‍ സംഭവിക്കാന്‍ പാടില്ലാത്താണ് സംഭവിച്ചതെന്നും വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ പലരും ശ്രമിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ സര്‍ക്കാരിന്റെ ഭാഗത്ത് ഉണ്ടായ വീഴ്ചകള്‍ എന്താണെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരത്തിലൂടെ ഒന്നും നേടാനുണ്ടായിരുന്നില്ല. ചെയ്യാനുള്ളതെല്ലാം ചെയ്ത സര്‍ക്കാരാണ് എന്ന് തന്റേടത്തോടെ പറയാന്‍ തനിക്കാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: