ഭഗല്‍പൂര്‍: ബിഹാറില്‍ രണ്ടു വ്യത്യസ്ഥ തീപിടിത്തങ്ങളില്‍ പിഞ്ചുകുഞ്ഞ് മരിക്കുകയും 106 വീടുകള്‍ കത്തിനശിക്കുകയും ചെയ്തു.
ഭഗല്‍പൂര്‍ ജില്ലയിലെ കുമൈയ്തന-നവതോലിയ, തിലക്പൂര്‍ ഗ്രാമങ്ങളിലാണ് സംഭവമുണ്ടായത്. രണ്ടിടങ്ങളിലും അടുക്കളയില്‍നിന്നും തീപടര്‍ന്നതാണ് ദുരന്തത്തിനു കാരണമായതെന്ന് പോലീസ് അറിയിച്ചു.
കുമൈയ്തന-നവതോലിയ ഗ്രാമത്തിലുണ്ടായ തീപിടിത്തത്തില്‍ 100 വീടുകളാണ് കത്തിനശിച്ചത്. ഇവിടെ18 മാസം പ്രായമുള്ള കുട്ടിയാണ് പൊള്ളലേറ്റു മരിച്ചതെന്നും നാലു പേര്‍ക്കു പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: