ആവേശം വിതറി എന്‍ഡിഎ കൊട്ടിക്കലാശം

Tuesday 11 April 2017 11:36 am IST

മലപ്പുറം: നാടും നഗരവും ആവേശത്തിലാഴ്ത്തി എന്‍ഡിഎയുടെ കൊട്ടിക്കലാശം. രാവിലെ പെരിന്തല്‍മണ്ണയില്‍ നിന്ന് റോഡ് ഷോ ആരംഭിച്ചു. ഒ.രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ചെറുകര, പുലാമന്തോള്‍, കുളത്തൂര്‍ പടപ്പറമ്പ്, കടുങ്ങപുരം, പുഴക്കാട്ടിരി, അങ്ങാടിപ്പുറം, തിരൂര്‍ക്കാട്, രാമപുരം, മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി, എംഎസ്പി, തൃപുരാന്തക ക്ഷേത്രം, മുണ്ടുപറമ്പ്, ബൈപാസ്, കിഴക്കേത്തല, കോട്ടപ്പടി എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം മലപ്പുറം കുന്നുമ്മലില്‍ കൊട്ടിക്കലാശം നടന്നു. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പരിപാടി എന്‍ഡിഎയുടെ ശക്തിവിളിച്ചോതുന്നതായിരുന്നു. മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ നടന്ന കൊട്ടിക്കലാശം പ്രവര്‍ത്തകരുടെ ആവേശം വാനോളമുയര്‍ത്തി. മലപ്പുറം നഗരത്തിലായിരുന്ന പ്രധാന പരിപാടി. നഗരകേന്ദ്രത്തില്‍ കൊട്ടിക്കലാശം വേണ്ടെന്ന സര്‍വ്വകക്ഷി തീരുമാനത്തെ തുടര്‍ന്ന് മൂന്ന് മുന്നണികളും വ്യത്യസ്ത സ്ഥലങ്ങളിലായാണ് കൊട്ടിക്കലാശം നടത്തിയത്. കിഴക്കേത്തലയില്‍ യുഡിഎഫിന്റെയും, വടക്കേമണ്ണയില്‍ എല്‍ഡിഎഫിന്റെയും കൊട്ടിക്കലാശങ്ങള്‍ നടന്നു. നിശബ്ദ പ്രചാരണ ദിവസമായ ഇന്ന് സ്ഥാനാര്‍ത്ഥികളില്‍ മിക്കവരും പ്രധാനപ്പെട്ട വോട്ടര്‍മാരെയും നേതാക്കളെയും കാണാനാണ് മാറ്റിവെച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.