മോസ്കോ: ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മത്തരെല്ലയും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും തമ്മില്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.
തന്ത്രപ്രധാന വിഷയങ്ങളില്‍ സഹകരണം ഉറപ്പു വരുത്തുന്നത് സംബന്ധിച്ച് ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തുമെന്നാണ് വിവരം. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചും ചില അന്താരാഷ്ട്ര വിഷയങ്ങള്‍ സംബന്ധിച്ചും ഇരുവരും ചര്‍ച്ച നടത്തും.
വ്യവസായം, സാമ്പത്തികം, നിക്ഷേപം തുടങ്ങി വിവിധ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചാകും പ്രധാന ചര്‍ച്ചയെന്നാണ് വിവരം. റഷ്യന്‍ പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ചാണ് മത്തരെല്ലയുടെ സന്ദര്‍ശനം. പ്രധാനമന്ത്രി ദിമിത്രി മെദദേവുമായും മത്തരെല്ല കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: