ഇന്ത്യയുമായി സമാധാനത്തിന് ആഗ്രഹിക്കുന്നു: ഷെരീഫ്

Tuesday 23 May 2017 7:23 am IST

ഇസ്ലാമാബാദ്: ഇന്ത്യയുമായി സമാധാനത്തിന് ആഗ്രഹിക്കുന്നെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. അയല്‍രാജ്യവുമായി നല്ല ബന്ധം പുലര്‍ത്തുകയാണ് ഇസ്ലാമാബാദിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ചാര വൃത്തിയിലേര്‍പ്പെട്ടെന്ന് ആരോപിച്ച് പാക് കോടതി മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെതിരെ വധശിക്ഷ വിധിച്ചതിന് പിന്നിലെയാണ് ഷെരീഫിന്റെ പ്രസ്താവന. സഹകരണമാണ് തങ്ങള്‍ കാംക്ഷിക്കുന്നത്, യുദ്ധത്തിനോട് താല്‍പര്യമില്ല. ഇന്ത്യയുമായി സൗഹൃദം തുടരാന്‍ പാക്കിസ്ഥാന് മടിയില്ലെന്നും ഷെരീഫ് വ്യക്തമാക്കി. ഏതുതരം ഭീഷണിയേയും എതിര്‍ക്കാര്‍ പാക്കിസ്ഥാന്‍ സജ്ജമാണെന്നും ഷെരീഫ് കൂട്ടിച്ചേര്‍ത്തു. കുല്‍ഭൂഷണിന്റെ വധശിക്ഷ വിധിയില്‍ പാക്ക് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ കടുത്ത പ്രതിഷേധമറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സമാധാനമാഗ്രഹിക്കുന്ന രാജ്യമാണ് പാക്കിസ്ഥാനെന്ന പ്രസ്താവന ഷെരീഫ് നടത്തിയത്. നേരത്തെ കുല്‍ഭൂഷണിന്റെ വധശിക്ഷ നടപ്പാക്കിയാല്‍ അതിനെ ആസൂത്രിത കൊലപാതകമായി കാണുമെന്ന് ഇന്ത്യ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.