പത്തനാപുരം: കലാലയ വിദ്യാര്‍ത്ഥികള്‍ക്കായുളള പ്രഥമവര്‍ഷ സംഘശിക്ഷാവര്‍ഗിന് മുന്നോടിയായി തലവൂരില്‍ പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം നടന്നു.
17 മുതല്‍ മെയ് എട്ടുവരെ തലവൂര്‍ ദേവീവിലാസം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ വച്ചാണ് ഇത്തവണത്തെ കലാലയ വിദ്യാര്‍ത്ഥികള്‍ക്കായുളള പ്രഥമവര്‍ഷ സംഘശിക്ഷാ വര്‍ഗ് നടക്കുന്നത്. ഇന്നലെ പത്തനാപുരം ഖണ്ഡ് സംഘചാലക് പി.രാമക്യഷ്ണ പിള്ള കാല്‍നാട്ട് കര്‍മ്മം നിര്‍വ്വഹിച്ചു. തലവൂര്‍ ദേവസ്വം മാനേജര്‍ ആര്.വേണുഗോപാല്‍, വര്‍ഗ് വ്യവസ്ഥാ പ്രമുഖും കൊല്ലം വിഭാഗ് പ്രചാരകുമായ ആര്.അനീഷ്, ജില്ലാ സഹകാര്യവാഹക് പി.അനില്‍കുമാര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വി.അജിത്കുമാര്‍, മണ്ഡല് കാര്യവാഹുമാരായ എസ്.അനീഷ്കുമാര്‍, ടി.ജയപ്രകാശ്, എം.വിനോദ്കുമാര്‍, എന്‍.വിനോദ് കുമാര്‍, ഹിന്ദുഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് നാരായണന്‍നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പുനലൂര്‍ സംഘജില്ലയില്‍ ഇരുപത് വര്‍ഷത്തിന് ശേഷമാണ് പ്രഥമവര്‍ഷ സംഘശിക്ഷാ വര്‍ഗ് നടക്കുന്നത്. പത്ത് മുതല്‍ ഹയര്‍സെക്കണ്ടറി തലം വരെയുളള വിദ്യാര്‍ത്ഥികള്‍ക്കായുളള ശിക്ഷാ വര്‍ഗ് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലും വ്യവസായി-തരുണ ശ്രേണിയിലുളളവര്ക്ക് അമ്പലപ്പുഴയിലും പൗഢശ്രേണിയിലുളളവര്ക്ക് കട്ടപ്പന വിദ്യാനികേതന്‍ സ്കൂളിലും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: