ഇരവിപുരം: ബിജെപി ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാഷ്ട്രീയവിശദീകരണ പദയാത്ര തുടങ്ങി. പുളിയത്തുമുക്ക് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പദയാത്ര ജാഥാക്യാപ്ടന്‍ ഗോപാലകൃഷ്ണന്‍നായര്‍ക്ക് ഇരവിപുരം മണ്ഡലം പ്രസിഡന്റ് എ.ജി.ശ്രീകുമാര്‍ പതാക കൈമാറി. തുടര്‍ന്ന് വൈകിട്ട് കാഞ്ഞിരംമൂട് ജംഗ്ഷനില്‍ കിളികൊല്ലൂര്‍ മേഖല പ്രസിഡന്റ് വിജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ ദക്ഷിണമേഖല സെക്രട്ടറി വെള്ളിമണ്‍ ദിലീപ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. മണ്ഡലം ജനറല്‍സെക്രട്ടറി സി.ബി.പ്രദീഷ്, വൈസ് പ്രസിഡന്റ് പ്രൊഫ.രാജ്കുമാര്, സെക്രട്ടറി രാജേഷ് വടക്കേവിള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: