കുളത്തൂപ്പുഴ: കൊല്ലം കുളത്തൂപ്പുഴയില്‍ ഒന്നര കിലോകഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിലായി. ഒഡീഷ സ്വദേശി പ്രശാന്ത് ബഹ്റയാണ് പിടിയിലായത്. പത്തനാപുരം റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ആര്യങ്കാവ്, തെന്മല മേഖലകളിലുള്ള അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പതിവായി കഞ്ചാവ് നല്‍കുന്നത് ഇയാളായിരുന്നുവെന്നാണ് എക്സൈസ് സംഘത്തിന് ലഭിച്ച വിവരം.
അടൂര്‍, പറക്കോട് ടിബി ജംഗ്ഷനിലെ ക്വാട്ടേഴ്സിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 10 വര്‍ഷമായി പറക്കോടുള്ള പച്ചക്കറി കടയിലെ തൊഴിലാളിയാണ് ഇയാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: