തിരുവനന്തപുരം: ഇരുപത്തിരണ്ടര ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകളുമായി മൂന്നുപേര്‍ പിടിയില്‍. മെഡിക്കല്‍ കോളജ് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി 11ന് തേക്കുംമൂട് സമീപത്തുവച്ചാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും നിരോധിച്ച1000, 500 നോട്ടുകളുടെ കെട്ടുകളാണ് കണ്ടെത്തിയത്. സംഘം സഞ്ചരിച്ചിരുന്ന ഇന്നോവ കാറും മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു.
ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് സിഐ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടകൂടിയത്. തിരുവനന്തപുരം കേശവദാസപുരം സ്വദേശികളാണ് പിടിയിലായവര്‍. ഇവരെ ചോദ്യം ചെയ്തുവരുകയാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: