ഐ.ടി.നയം ഭരണ വേഗത വർദ്ധിപ്പിക്കും:ഒ.ആർ.കേളു

Tuesday 11 April 2017 4:38 pm IST

മാനന്തവാടി: സംസ്ഥാന ഐ.ടി.നയം നിലവിൽ വരുന്നതോടെ കേരളത്തിന്റെ വികസനം വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായിരിക്കുമെന്നും അത് സംസ്ഥാനത്തിന്റെ ഭരണ വേഗത വർദ്ധിപ്പിക്കുമെന്നും ഒ .ആർ.. കേളു എം.എൽ.എ. പറഞ്ഞു.സംസ്ഥാന ഐ.ടി .നയം സംബന്ധിച്ച് വയനാട് ഗവ: എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ശില്‌പശാലയും ഡിസ്കഷൻ ഫോറവും ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണം സുതാര്യവും അഴിമതിരഹിതവുമാക്കുന്നതിന് ഐ.ടി.നയം പ്രതിജ്ഞാബദ്ധമാണന്നും എം.എൽ.എ. പറഞ്ഞു .ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ: കെ.സജിത്  അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമാറ്റിക് ഓഫീസർ സൈമൺ ഐ.ടി.നയം സംബന്ധിച്ച വിഷയാവതരണം നടത്തി. ഇലക്ട്രോണിക് ഭരണനയത്തെ കുറിച്ച് ജില്ലാ ഇ-ഗവേണൻസ് സൊസൈറ്റി ഡി.പി.എംജെറിൻ സി. ബോബൻ സംസാരിച്ചു.ഇന്നവേറ്റീവ് സംരംഭകനയത്തെ കുറിച്ച് വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ സി.വി.ഷിബു, ഡിജിറ്റൽ സാമ്പത്തിക സാക്ഷരതയെ കുറിച്ച് ഫിനാൻസ്ലിറ്റി സി കൗൺസിലർ ജിലിജോർജ്, സ്റ്റാർട്ട് അപ് നേതൃത്വം എന്ന വിഷയത്തിൽ നേത്രം മാനേജിംഗ് ഡയറക്ടർ പോൾ മാത്യു, സ്ത്രീ സുരക്ഷാ ആപ്ലിക്കേഷനുകളെ കുറിച്ച് അക്ഷയ ജില്ലാ കോഡിനേറ്റർ ജിൻസി ജോസഫ്, അക്ഷയ പ്രൊജക്ടുകളെ കുറിച്ച് ജില്ലാ അസിസ്റ്റൻറ് പ്രൊജെക്ട് കോഡിനേറ്റർ ശ്രീലത, ഐ.ടി.രംഗത്തെ സന്നദ്ധ പ്രവർത്തനം എന്ന വിഷയത്തിൽ എൻ.എസ്.എസ്.പോഗ്രാം ഓഫീസർ ആബിദ്  തറവാട്ടത്ത് എന്നിവർ സംസാരിച്ചു.നാഷണൽ സർവ്വീസ് സ്കീം ജി.ഇ.സി.ടെക് സെൽ, അക്ഷയ, വികാസ് പീഡിയ, നാഷണൽ ഇൻഫർമാറ്റിക് സെൻറർ, ജില്ലാ ഇ-ഗവേണൻസ് സൊസൈറ്റി, സ്റ്റേറ്റ് ഐ.ടി. മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശില്പശാലയും ചർച്ചയും സംഘടിപ്പിച്ചത്.പരിപാടിക്ക് എ.സി.ജിതേഷ്, എൻ.എസ്.എസ്.വളണ്ടിയർമാരായ കെ.എ.. അബ്ദുൾ വാസിഹ് ,ഹന്നവർഗീസ് ,ഒ.റ്റി.വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.