കണ്ണൂര്‍: കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ബാലസഭ കുട്ടികളുടെ ബാലപാര്‍ലമെന്റ് ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ പഞ്ചായത്തുകളില്‍ ഏപ്രില്‍ ആദ്യവാരം നടത്തിയ ബാലപഞ്ചായത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് ജില്ലാ പാര്‍ലമെന്റില്‍ പങ്കെടുത്തത്. അവരില്‍ നിന്നും കാലിക പ്രസക്തിയുള്ള 7 വിഷയങ്ങളില്‍ നടന്ന ഗ്രൂപ്പ് ചര്‍ച്ചകളില്‍ കഴിവ് തെളിയിച്ച കുട്ടികളാണ് രാഷ്ട്രപതി, പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ് മന്ത്രിമാര്‍, എന്നിവരായി തെരഞ്ഞെടുക്കപ്പെട്ടത്. ബാല പാര്‍ലമെന്റിനുശേഷം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ടി.ടി റംല, എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എ.കെ.രമ എന്നിവര്‍ ജില്ലാപഞ്ചായത്ത്, കുടംബശ്രീ സംവിധാനം എന്നീ വിഷയങ്ങളില്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കി.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ടി.ടി റംല അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രിസിഡന്റ് പി.പി ദിവ്യ കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗം എ.കെ.രമ്യ, വികസനകാര്യ സ്റ്റാന്‍ിംഗ് കമ്മിറ്റി ചെയര്മാന് വികെ സുരേഷ്ബാബു,ജില്ലാമിഷന് കോ-ഓര്‍ഡിനേറ്റര്‍ ഡോ.എം.സുര്‍ജിത്ത്, അസി.ജില്ലാമിഷന് കോ-ഓര്‍ഡിനേറ്റര്‍ കെ.ആര്.അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: