കണ്ണൂര്‍ : തളാപ്പ് ഭജന്‍മുക്കില്‍ വെച്ച് ബിജെപി നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന പോപ്പു ലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. പയ്യാമ്പലം പഞ്ഞിക്കീലെ കെ.പി.ഷിറാസ് (28), എല്‍.വി.മുഹമ്മദ് ജന്ഫര് (23), മുണ്ടേരിമൊട്ട കച്ചേരിപ്പാറമ്പിലെ മഹറൂഫ് (20) എന്നവരെയാണ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഇ.ആന്റണി മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. അക്രമത്തിലെ ഗൂഡാലോചനയെക്കുറിച്ചും മറ്റു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതിനാല്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ഡിവൈഎസ്പി നല്കിയ ഹരജിയെ തുടര്‍ന്നാണ് കോടതികസ്റ്റഡില് വിട്ടുകൊടുത്തത്. ബിജെപി മണ്ഡലം വൈസ് പ്രസിഡണ്ട് കെ.സുശീല്‍കുമാറിനെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: