തൊഴിലുറപ്പ് തൊഴിലാളികള്‍ പട്ടിണി സമരത്തിലേക്ക്

Tuesday 11 April 2017 9:26 pm IST

ചാലക്കുടി: ദേശീയ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കുടിശിക; തൊഴിലാളികള്‍ പട്ടിണി സമരത്തിലേക്ക്.ചാലക്കുടി ബ്ലോക്ക് പഞ്ചായത്തില്‍ കഴിഞ്ഞ സാമ്പത്തീക വര്‍ഷം 325 ലക്ഷം കുടിശിറയാണുള്ളതെന്നും അവ എത്രയും വേഗം വിതരണം ചെയ്യണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.. തൊഴിലുറപ്പ് തൊഴിലിന്റെ നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് പണം നല്‍കാതിരിക്കുന്നത്. 14 ദിവസത്തിനുള്ളില്‍ പണം നല്‍കണമെന്നാണ് നിയമം. എന്നാല്‍ കഴിഞ്ഞ നാല് മാസത്തെ കുടിശിറയാണ് നല്‍കുവാനുള്ളത്. കൊരട്ടി പഞ്ചായത്തില്‍ 44 ലക്ഷം, കാടുകുറ്റിയില്‍ 42 ലക്ഷം, േകാടശ്ശേരിയില്‍ ഒരു കോടി,പരിയാരം 68 ലക്ഷം, മേലൂര്‍ 36 ലക്ഷം, അതിരപ്പിള്ളി 44 ലക്ഷം എന്നിങ്ങിനെയാണ് കുടിശിക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.