ആലപ്പുഴ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ ജോലി അഭിമുഖം ഇന്ന് നടക്കും. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കുളള അഭിമുഖമാണ് നടക്കുന്നത്. ആലപ്പുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ രാവിലെ 10 മുതല്‍ രണ്ടു വരെയാണ് അഭിമുഖം. തസ്തികകള്‍: സെയില്‍സ് എക്സിക്യൂട്ടീവ് (പുരുഷന്മാര്-യോഗ്യത ഡിഗ്രിയും സ്വന്തമായുള്ള ടൂവീലറും). ചെങ്ങന്നൂര്‍, തിരുവല്ല, പന്തളം, മാവേലിക്കര എന്നിവിടങ്ങളില്‍ ഉളളവര്‍ക്ക് മുന്‍ഗണന. അക്കാദമിക് കൗണ്‍സിലര്‍ (ഡിഗ്രി), ബ്ലോക്ക് കോ – ഓര്‍ഡിനേറ്റര്‍ (എംഎസ്ഡബ്ലിയൂ/ഡിഗ്രി), ടീച്ചിംഗ് അസിസ്റ്റന്റ് (എംബിഎ), ടെലികോളര്‍ (പ്ലസ്ടൂ), പ്ലേസ്മെന്റ് ഓഫീസര്‍ (ഡിഗ്രി) സ്ഥലം :ആലപ്പുഴ. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്:ഫോണ്‍ 0477-2230624.
പ്രതികരിക്കാൻ ഇവിടെ എഴുതുക: