മാവേലിക്കര: യുവതിയുടെ സ്വര്‍ണ്ണമാല മോഷ്ടിച്ച കേസില്‍ ഡിവൈഎഫ്ഐ നേതാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഡിവൈഎഫ്ഐ തെക്കേക്കര കിഴക്ക് മേഖല ജോ.സെക്രട്ടറി പള്ളിക്കല്‍ ഈസ്റ്റ് പാലവിളയില്‍ ബിനു ടൈറ്റസ് (38)നെയാണ് കുറത്തികാട് പോലീസ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റു ചെയ്തു.
ചുനക്കര കിഴക്കുംമുറി കുന്നില്‍ സ്നേഹതീരം രാധാകൃഷ്ണന്റെ ഭാര്യ രജിത നല്കിയ പരാതിയിലാണ് പോലീസ് ബിനുവിനെ അറസ്റ്റു ചെയ്തത്. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ ചുനക്കര പാലത്തിട്ട ഭാഗത്തുവച്ച് ബൈക്കിലെത്തിയ ബിനു, രജിതയുടെ മാല പൊട്ടിച്ചെടുത്തെന്നാണ് പരാതി.
കുറത്തികാട് എസ്ഐയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുറത്തികാട് ജംഗ്ഷനില്‍ വച്ച് ബിനു പോലീസ് ഇയാളെ അറസ്റ്റു ചെയ്തു. പ്രതിയെ രക്ഷപെടുത്താന്‍ സിപിഎം നേതാക്കള്‍ ശ്രമിച്ചെങ്കിലും പോലീസ് ശക്തമായ നിലപാട് സ്വീകരിച്ചതിനാല്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ സാധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: