ഭാഗ്യക്കുറി 65 ലക്ഷം കോണത്തുകുന്നില്‍; സുബ്രഹ്മണ്യനും മുകേഷിനും ആശ്വാസം

Tuesday 11 April 2017 9:43 pm IST

വെള്ളാങ്ങല്ലൂര്‍: കേരള സര്‍ക്കാര്‍ ലോട്ടറി വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം 65 ലക്ഷം രൂപ വെള്ളാങ്ങല്ലൂര്‍ കോണത്തുകുന്ന് മേപുറത്ത് സുബ്രഹ്മണ്യന്. വര്‍ഷങ്ങളായി ലോട്ടറി ടിക്കറ്റ് എടുക്കുന്ന സുബ്രഹ്മണ്യന്‍ വൈദ്യുതി ബോര്‍ഡിലെ കരാര്‍ത്തൊഴിലാളിയായിരുന്നു. കുറച്ചുകാലമായി ജോലി നിര്‍ത്തി വീട്ടില്‍ തന്നെയാണ്. 'കുറച്ച് കടം ഉണ്ട്, ഒരു വീട് പണിയണം, സഹോദരങ്ങളെ സഹായിക്കണം' ഭാഗ്യത്തെ കുറിച്ച് സുബ്രഹ്മണ്യന്റെ പ്രതകരണം. കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ കോണത്തുകുന്ന് ജംഗ്ഷന് വടക്കു മാറിയാണ് സുബ്രഹ്മണ്യന്റെ വീട്. പൈങ്ങോട് ആകഌപറമ്പില്‍ മുകേഷില്‍ നിന്നാണ് സുബ്രഹ്മണ്യന്‍ ടിക്കറ്റ് എടുത്തത്. ഡ്രൈവറായിരുന്ന മുകേഷ് അമിതരക്ത സമ്മര്‍ദ്ദത്തെ ജോലിക്ക് പോകുവാന്‍ പറ്റാത്തതിനെ തുടര്‍ന്ന് വെള്ളാങ്ങല്ലൂരിലുള്ള ലോട്ടറി ഏജന്‍സിയില്‍നിന്നും ടിക്കറ്റ് എടുത്തത്. വില്‍പ്പന നടത്തിവരികയായിരുന്നു താന്‍ നല്‍കിയ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതില്‍ അദ്ദേഹത്തിനും സന്തോഷം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.