തൃശൂര്‍: റിലയന്‍സിനുവേണ്ടി കോര്‍പ്പറേഷനിലെ എല്‍ഡിഎഫും യുഡിഎഫും നടത്തുന്ന ഒത്തുകളിക്കെതിരെ ബിജെപി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോര്പ്പറേഷന് ഓഫീസിനു മുമ്പില്‍ ഏകദിന ഉപവാസം നടത്തി.
ജില്ലാപ്രസിഡണ്ട് എ.നാഗേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വിനോദ് പൊള്ളഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. റിലയന്‍സ് കമ്പനി അടയ്ക്കേണ്ട 7.83 കോടി രൂപ അടയ്പ്പിക്കുവാനുള്ള നടപടിയെടുക്കാതെ കമ്പനിക്കനുകൂലമായി നിലപാടെടുത്ത കൗണ്‍സില്‍ നടപടി സംശയകരമാണ്. ഡെപ്യൂട്ടി മേയറുടെ നേതൃത്വത്തില്‍ വന്‍ അഴിമതിക്കുള്ള സാഹചര്യമൊരുക്കുകയാണ്. നാഗേഷ് പറഞ്ഞു.
നഗരം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുമ്പോള്‍ പണിനടന്നുവരുന്ന പൂത്തോള്‍ റെയില്‍വേ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സര്‍വ്വേപോലും പൂര്‍ത്തീകരിക്കാത്ത കോര്പ്പറേഷന് ഭരണം സ്തംഭനാവസ്ഥയിലാണ്. യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എസ്.സംപൂര്‍ണ, ജില്ലാ വൈസ്പ്രസിഡണ്ട്മാരായ അഡ്വ. രവികുമാര്ഉപ്പത്ത്, സുരേന്ദ്രന് ഐനിക്കുന്നത്ത്, ജില്ലാസെക്രട്ടറി വിന്‍ഷി അരുണ്‍കുമാര്‍,ഐ. ലളിതാംബിക, വി.രാവുണ്ണി, രഘുനാഥ് സി.മേനോന്, പ്രദീപ്കുമാര്‍ മുക്കാട്ടുകര തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: