വണ്ടിപ്പെരിയാര്‍-ഗ്രാമ്പി റോഡ് നന്നാക്കുന്നില്ല

Tuesday 11 April 2017 10:01 pm IST

പീരുമേട്: വണ്ടിപ്പെരിയാറില്‍ നിന്നും പരുന്തുംപാറയിലേക്കുള്ള റോഡ് തകര്‍ന്നിട്ട് നാളുകളായി. വണ്ടിപ്പെരിയാറില്‍ നിന്നും ഗ്രാമ്പി വഴി പരുന്തുംപാറയിലെത്തുന്ന റോഡാണ് തകര്‍ന്ന് കിടക്കുന്നത്. നിരവധി ടൂറിസ്റ്റുകള്‍ക്ക് പരുന്തുംപാറയിലെത്തുന്നതിനുള്ള എളുപ്പവഴിയാണിത്. കുമളി പെരിയാര്‍ ഭാഗങ്ങളില്‍ നിന്നും എത്തുന്ന ടൂറിസ്റ്റുകള്‍ പാമ്പനാര്‍ കല്ലാര്‍ വഴി അധിക ദൂരം സഞ്ചരിച്ചാണ് ഇപ്പോള്‍ പരുന്തുംപാറയില്‍ എത്തുന്നത്. മാത്രമല്ല നിരവധി തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന മേഖലയാണ് ഗ്രാമ്പി. വണ്ടിപ്പെരിയാറില്‍ നിന്നും ഒരു സ്വകാര്യ ബസ് മാത്രമാണിവിടെ ഗ്രാമ്പി വഴി സര്‍വ്വീസ് നടത്തുന്നത്. ബാക്കി സമയങ്ങളില്‍ ട്രിപ്പ് ജീപ്പുകളാണ് ഇവിടെ അധികവും. റോഡ് തകര്‍ന്നതുമൂലം ഓട്ടോറിക്ഷയും ഇതുവഴി വരാന്‍ മടിക്കുകയാണ്. ഗ്രാമ്പി റോഡ് നന്നായിരുന്ന കാലത്ത് കോട്ടയം ഭാഗത്തുനിന്നുള്ള ടൂറിസ്റ്റുകള്‍ ഈ വഴി ഉപയോഗിച്ചിരുന്നു. ഗ്രാമ്പിയില്‍ നിന്നും എട്ട് കിലോമീറ്റര്‍ര്‍ മാത്രമാണ് വണ്ടിപ്പെരിയാറിലേയ്ക്ക് ഉള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.