ആറാട്ട് ഘോഷയാത്രയ്ക്കിടെ ആന ഇടഞ്ഞു

Tuesday 11 April 2017 10:25 pm IST

ചിറയിന്‍കീഴ് : അഞ്ചുതെങ്ങ് നെടുങ്ങണ്ട വിടുതി ഉലകുടയ പെരുമാള്‍ തമ്പുരാന്‍ ക്ഷേത്രത്തിലെ പട മഹോത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ട് ഘോഷയാത്രയ്ക്കിടയില്‍ ആന ഇടഞ്ഞു. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ആറാട്ട് ഘോഷയാത്ര നെടുങ്ങണ്ട ഒന്നാംപാലം ഭാഗത്തെത്തിയപ്പോഴാണ് അകമ്പടിസേവിച്ചിരുന്ന ആന ഇടഞ്ഞത്. മൂന്ന് ആനകളാണ് ഘോഷയാത്രയില്‍ അണി നിരന്നിരുന്നത്. ഒന്നാം പാലത്തിലെത്തിയപ്പോള്‍ ആന ഒന്നാം പാപ്പാനെ കാല് കൊണ്ട് തട്ടിയെറിയുകയായിരുന്നു. മൂന്ന് മീറ്ററോളം ദൂരേയ്ക്ക് പാപ്പാന്‍ തെറിച്ചുവീണു. നിസാര പരിക്കുകളോടെ രക്ഷപ്പെട്ട പാപ്പാനും മറ്റ് ആനകളുടെ പാപ്പാന്‍മാരും ചേര്‍ന്നാണ് ആനയെ തളച്ചത്. ആനയ്ക്കു പുറത്തിരുന്നയാളെ താഴെ ഇറക്കിയശേഷം ആനയെ സമീപത്തെ പറമ്പില്‍ തളയ്ക്കുകയായിരുന്നു. ഒരു മണിക്കൂറോളം ശ്രമിച്ചാണ് പാപ്പാന്‍മാര്‍ ആനയെ അനുനയിപ്പിച്ച് തളച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.