പേരൂര്‍ക്കട: പോലീസ് സ്റ്റേഷനുസമീപത്തു കൂടി കടന്നുപോകുന്ന കുടിവെള്ള പൈപ്പില്‍ ഡ്രെയിനേജ് മാലിന്യം കലര്‍ന്ന സംഭവത്തില്‍ പ്രശ്നത്തിന് ഇനിയും പരിഹാരമായില്ല. കുടിവെള്ള പൈപ്പ് കടന്നുപോകുന്ന ഭാഗത്ത് കെട്ടിക്കിടന്ന മാലിന്യം നഗരസഭയുടെ വാഹനം കൊണ്ടുവന്ന് എടുത്തമാറ്റിയെങ്കിലും വീണ്ടും ഇതേ സ്ഥാനത്ത് മാലിന്യങ്ങള്‍ ഒഴുകിയെത്തുകയാണ്. ഇതിന്റെ ഉത്ഭവ സ്ഥാനം കണ്ടെത്താനാകാത്തതാണ് പ്രധാന പ്രശ്നം. എവിടെ നിന്നാണ് മാലിന്യം ഒഴുകിയെത്തുന്നത് എന്ന് ഉടന്‍ കണ്ടെത്തുമെന്നു ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ വെള്ളം ശരിയായ രീതിയില്‍ ഒഴുകിപ്പോകുന്നതിനുള്ള ഓടകളുടെ അഭാവമാണ് ഇത്തരം ഒരു പ്രതിസന്ധിക്ക് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിലവിലെ പൈപ്പിന്റെ സ്ഥാനത്തില്‍ മാറ്റം വരുത്തുകയോ മാലിന്യം ഇറങ്ങാത്ത രീതിയില്‍ പൈപ്പിന്റെ വാല്‍വുകളെ സംരക്ഷിക്കുകയോ വേണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: