കൂട്ടുമ്മേല്‍ ദേവീക്ഷേത്രത്തില്‍ ഉത്സവവും കലാമണ്ഡപം സമര്‍പ്പണവും

Tuesday 11 April 2017 10:37 pm IST

ഈര: കൂട്ടുമ്മേല്‍ ദേവിക്ഷേത്രത്തിലെ ഉത്സവം 18 മുതല്‍ 27 വരെ നടക്കും. 18 ന് വൈകിട്ട് 5.30 ന് കൂട്ടുമ്മേല്‍ ദേവീക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച ശ്രീഭദ്രാകലാമണ്ഡപത്തിന്റെ സമര്‍പ്പണം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ നിര്‍വ്വഹിക്കും. വൈകിട്ട് 6.30നും ഏഴിനുമിടയില്‍ തന്ത്രി തറയില്‍ കുഴിക്കാട്ടില്ലത്ത് അഗ്‌നിശര്‍മ്മന്‍ വാസുദേവ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്. രാത്രി 7.30ന് എന്‍.എസ്.എസ്. കുട്ടനാട് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പ്രൊഫ:കെ. പി. നാരായണപിള്ളയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ സീരിയല്‍താരം വിവേക് ഗോപന്‍ കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി തോമസ്ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. 19 ന് വൈകിട്ട് 7ന് ഓട്ടന്‍തുള്ളല്‍, 8ന് സംഗീതകച്ചേരി. 20ന് വൈകിട്ട് 7ന് സമ്പദായ ഭജന്‍സ്, 9ന് നൃത്തനൃത്ത്യങ്ങള്‍. 21ന് രാവിലെ 10ന് നെയ്യ് വിളക്ക് വൈകിട്ട് 7ന് സംഗീതസദസ്, 8.30ന് കോമഡിഷോ. 22ന് വൈകിട്ട് 7ന് തിരുവാതിരകളി, 8ന് ഭരതനാട്യം. 23ന് വൈകിട്ട് 5.30ന് അക്ഷരശ്ലോകസദസ്സ്. 7ന് നടനകേളി. 24ന് വൈകിട്ട് 7ന് ആദ്ധ്യാത്മിക പ്രഭാഷണം. 8ന് ഗാനമേള. 25ന് വൈകിട്ട് 5ന് ദേശതാലപ്പൊലി, 8ന് നടനരസം 2017 26ന് രാവിലെ 7.45 ന് കാഴ്ച ശ്രീബലി ഉച്ചക്ക് 12ന് ഉത്സവബലിദര്‍ശനം ഒന്നിന് പ്രസാദമൂട്ട്. രാത്രി 10 ന് ഗാനമേള. 12.30ന് പള്ളിവേട്ട എഴുന്നള്ളത്ത്. 27ന് വൈകിട്ട് 6.30ന് കൊടിയിറക്ക്, കൊടിക്കീഴില്‍ കാണിക്ക. തുടര്‍ന്ന് ആറാട്ട് കടവിലേയ്ക്ക് പുറപ്പാട്. രാത്രി 8ന് സംഗീത പ്രതിഭാസംഗമം തുടര്‍ന്ന് ആറുട്ടെഴുന്നള്ളത്ത്,താലപ്പൊലിഘോഷയാത്ര,ആറാട്ട് വരവേല്പ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.