തിരുവനന്തപുരം: ചന്തവിള കുഴിക്കാട്ടുകോണം കുളം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായി. അധികൃതരുടെ അനാസ്ഥമൂലം കുഴിക്കോട്ടുകോണത്തുള്ള പൊതുജനങ്ങള്‍ ഉപയോഗിക്കാറുള്ള കുളം നാശത്തിന്റെ വക്കിലാണ്. കടുത്ത വേനലില്‍പോലും വെള്ളം വറ്റാത്ത കുളം ഒട്ടേറെപ്പേര്‍ക്ക് ആശ്വാസദായകമായിരുന്നു. കുഴിക്കാട്ടുകോണം പാലത്തിനടുത്തുള്ള പഞ്ചായത്ത് കുളം സംരക്ഷിക്കാന്‍ അധികൃതരാരും ശ്രമിച്ചില്ല.
നഗരസഭയിലെ ചന്തവിള ഡിവിഷനില്‍പെട്ട കുളം സംരക്ഷിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ നല്കി. നാട്ടുകാര്‍ കുളത്തിന് ചുറ്റും കാടുകേറിയും പലരും കൈയ്യേറിയും നശിച്ചനിലയിലാണ്. വെള്ളം വറ്റാത്ത കുളം നഗരസഭ വൃത്തിയായി സംരക്ഷിക്കണമെന്ന് രംഗ ദര്‍ശന കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ് ശ്രീകണ്ഠന് വി. ആര്. ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: