പേട്ട : ജനറലാശുപത്രിയിലെ ഒന്‍പതാം വാര്‍ഡില്‍ സേവാഭാരതിയുടെ സേവന പ്രവര്‍ത്തനം. കാട് വെട്ടിതെളിച്ചും വാര്‍ഡ് വൃത്തിയാക്കിയും ആശുപത്രിയെ ശുചിത്വമാക്കി. അശരണരായ രോഗികളെ ചികിത്സിക്കുന്ന വാര്‍ഡാണിത്. ആശുപത്രിയും പരിസരവും വൃത്തിയാക്കുന്നതിലും രോഗികള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കുന്നതിലും കാലങ്ങളായി സേവാഭാരതിയുടെ പ്രവര്‍ത്തനം സജീവമാണ്. സേവാഭാരതി വട്ടിയൂര്‍ക്കാവ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന സേവന പ്രവര്‍ത്തനം സംസ്ഥാന സെക്രട്ടറി ഡി.വിജയന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് ഹെഡ്നഴ്സ് ശര്‍മിള, ജി.രവി, കാച്ചാണി വിനുകുമാര്‍, ശശിധരന് നായര്‍ എന്നിവരുള്‍പ്പെടെ പതിനഞ്ചോളം പ്രവര്‍ത്തകരും സേവനനിരതരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: