കോട്ടയം: പൂവന്തുരുത്ത് 2214-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം കോട്ടയം താലൂക്ക് എന്‍എസ്എസ് യൂണിയന് പ്രസിഡന്റ് പി.ബാലകൃഷ്ണപിളള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. ടി. എന്‍. പരമേശ്വരക്കുറുപ്പ് അധ്യക്ഷനായി. ആദ്യകാല കരയോഗ പ്രവര്‍ത്തകനും ട്രഷററുമായിരുന്ന പടിഞ്ഞാറെക്കാലായില്‍ ഗോവിന്ദപിള്ളയുടെ ഫോട്ടോ അനാശ്ചാദനവും നടന്നു. എല്ലാ വീട്ടിലും സമുദായചാര്യന്‍ മന്നത്ത് പത്മനാഭന്റെ ഒരു ഫോട്ടോ എന്ന പരിപാടിയുടെ ഉദ്ഘാടനം താലൂക്ക് യൂണിയന് സെക്രട്ടറി രാധാകൃഷ്ണന്‍നായര്‍ നിര്‍വഹിച്ചു. നാട്ടകം- പനച്ചിക്കാട് മേഖല കണ്‍വീനര്‍ ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കരയോഗം സെക്രട്ടറി മുരളീധരന് നായര്‍, വനിതാ സമാജം പ്രസിഡന്റ് ആര്. ജയശ്രീ, സെക്രട്ടറി ശാന്താ മുരളീധരന്, പി.ആര്.രത്നകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികള്‍ : ഡോ.ടി.എന്‍.പരമേശ്വരക്കുറുപ്പ് (പ്രസി.), പി.ജി.മോഹന്‍ദാസ് (വൈ.പ്രസി.), കെ.മുരളീധരന് നായര്‍(സെക്ര.), എന്‍.നന്ദകുമാര്‍(ജോ.സെക്ര.യ), എം.ജി.സുരേഷ് കുമാര്‍ (ഖജാ.).എം.കെ.രഘുനാഥന്‍നായര്‍,എം.സുരേഷ് കുമാര്‍,പി.ജി.രാധാകൃഷ്ണപിള്ള, പി.ആര്.ഗിരീഷ് കുമാര്‍,പി.ആര്.രത്നകുമാര്‍,മനോജ് മാടപ്പള്ളി (കമ്മിറ്റി അംഗങ്ങള്‍).ജി.സജിവ് ലാല്‍,സി.എം.സോമന്‍പിളള( യൂണിയന് പ്രതിനിധികള്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: