കോട്ടയം: രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ വാര്‍ഡിന്റെ ഉദ്ഘാടനം 29ന് അയ്മനത്ത് നടക്കും. സുസ്ഥിര വികസനം ലക്ഷ്യമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതിയായ ‘ഡിജിറ്റല്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. കേന്ദ്ര സാമൂഹ്യക്ഷേമ സഹമന്ത്രി കൃഷ്ണപാല്‍ ഗുര്‍ജാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
2015 ജൂലൈ 1ന് ഡിജിറ്റല്‍ ഇന്ത്യയുമായി ബന്ധപ്പെടുത്തി കേരളത്തില്‍ അയ്മനം ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുക്കുകയും വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തിരുന്നു. 2016 ജൂലൈയിലാണ് അയ്മനം പഞ്ചായത്തിലെ 15-ാം വാര്‍ഡിനെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ വാര്ഡാക്കുന്നതിനുള്ള പ്രവര്‍ത്തനോദ്ഘാടനം നടന്നത്. ഇതിനുശേഷം ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് വാര്‍ഡിനെ ഡിജിറ്റലൈസ് ചെയ്യുകയും ചെയ്തു.
15-ാം വാര്‍ഡിലെ 423 കുടുംബാംഗങ്ങളുടെയും സമ്പൂര്‍ണ്ണ വിവരങ്ങളാണ് ഇതോടെ വിരല്‍ത്തുമ്പിലെത്തുന്നത്. കുടുംബനാഥന്റെ പേര്, വിലാസം, വിദ്യാഭ്യാസം, തൊഴില്‍, രക്തഗ്രൂപ്പ്, യാത്രസൗകര്യം, ക്ഷേമപെന്ഷനെക്കുറിച്ചുള്ള വിവരം തുടങ്ങി കുടുംബത്തിന് പ്രത്യേക ആവശ്യങ്ങള്‍ ഉണ്ടോയെന്നുവരെയുള്ള 37 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലി പൂരിപ്പിച്ച് ഇത് കമ്പ്യൂട്ടറില്‍ പ്രോഗ്രാം ചെയ്യുന്ന നടപടി അതിവേഗം പുരോഗമിക്കുകയാണ്. രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ വാര്‍ഡ് എന്ന ലക്ഷ്യം കൈവരിക്കുവാനുള്ള തീവ്രശ്രമത്തിലാണ് വാര്‍ഡംഗം ദേവകി ടീച്ചര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: