പാലാ: ആണ്ടൂര്‍ ഗന്ധര്‍വ്വസ്വാമി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവം ഏപ്രില്‍ 14മുതല്‍ 19വരെ ആഘോഷിക്കും. 14ന് രാവിലെ വിഷുക്കണി, വൈകിട്ട് 7.15ന് മറ്റക്കര വിശുദ്ധാനന്ദ സ്വാമിയുടെ പ്രഭാഷണം. 15ന് വൈകിട്ട് 7.15ന് അമനകര പി.പി. നിര്‍മ്മലന്റെ പ്രഭാഷണം. 16ന് വൈകിട്ട് 7.15ന് വി.എസ്. രാമസ്വാമിയുടെ പ്രഭാഷണം. 14 മുതല്‍ 18 വരെ എല്ലാദിവസവും ഉച്ചക്ക് 1.30ന് കളമെഴുത്തും പാട്ടും വൈകുന്നേരം വിളക്കെഴുന്നള്ളിപ്പും ഉണ്ടായിരിക്കും. 19ന് രാവിലെ 10മുതല്‍ കലശം, പ്രസാദമൂട്ട്, രാത്രി 7.30ന് ഗാനമേള.
പ്രതികരിക്കാൻ ഇവിടെ എഴുതുക: