കറുകച്ചാല്‍: പഞ്ചായത്തിലെ 2, 15 വാര്‍ഡുകളുടെ അതിര്‍ത്തി പ്രദേശങ്ങളായ തിരുമ്മുകവല, സുഭാഷ്പടി, തൊമ്മച്ചേരി, എന്നിവിടങ്ങളില്‍ മോഷണ ശ്രമങ്ങള്‍ നടക്കുന്നു. കഴിഞ്ഞ ദിവസം സുഭാഷ് പടിയില്‍ പൗര്ണമിയില് ബാലകൃഷ്ണപിള്ളയുടെയും ലക്ഷ്മിവിഹാറില്‍ സുരേഷ്കുമാറിന്റേയും വീടുകളിലാണ് മോഷണ ശ്രമം നടന്നത്.രണ്ടു വീടുകളിലും ആളുണ്ടായിരുന്നില്ല. ശബ്ദംകേട്ട് സമീപവാസികള്‍ ലൈറ്റിട്ടതോടെയാണ് മോഷ്ടാക്കള്‍ രക്ഷപ്പെട്ടത്. ബാലകൃഷ്ണപ്പിള്ളയുടെ വീടുകുത്തിത്തുറന്നാണ് അലമാരയിലുള്ള സാധനങ്ങള്‍ വലിച്ച് വാരി പുറത്തിട്ടിരുന്നു രണ്ടാഴ്ച മുമ്പാണ് ബാലകൃഷ്ണപ്പിള്ളയും കുടുംബവും ചെന്നൈയിലേയ്ക്ക് പോയത്. മേഖലയില്‍ പലയിടത്തും മോഷണ ശ്രമം നടക്കുന്നുണ്ട്. രണ്ടാഴ്ച മുമ്പ് ശാന്തിപ്പുരത്തിനടുത്ത് രാത്രി കാലങ്ങളില്‍ തേങ്ങയും , വാഴക്കുലകളും മോഷണം പോകുന്നുണ്ട്. ഈ ഭാഗത്ത് കൂട്ടില്‍ പൂട്ടിയിട്ടിരിക്കുന്ന നായ്ക്കളെ വിഷം കൊടുത്തു കൊല്ലുന്നതും പതിവായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: