മെഡിക്കല്‍ പ്രവേശനം നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ്

Tuesday 23 May 2017 5:41 am IST

ിരുവനന്തപുരം: എല്ലാ മെഡിക്കല്‍ പ്രവേശനത്തിനും ഈ വര്‍ഷം മുതല്‍ നീറ്റ് റാങ്ക് നിര്‍ബന്ധമാക്കിയ സുപ്രീംകോടതി വിധി കണക്കിലെടുത്ത് സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. പ്രത്യേക മന്ത്രിസഭായോഗം അംഗീകരിച്ച ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി. ഫീസ് ഏകീകരിക്കണമെന്ന കോടതി നിര്‍ദേശം കൂടി കണക്കിലെടുത്ത് സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന് ഇതുസംന്ധിച്ച് ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സ്വാശ്രയ മാനേജ്‌മെന്റ് പ്രതിനിധികളുടെയും യോഗങ്ങളില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മെഡിക്കല്‍ പ്രവേശനം ഇനി പൂര്‍ണമായും മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും. സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി പ്രവേശനം, ഫീസ്, പിന്നാക്ക വിഭാഗങ്ങള്‍ക്കും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുമുള്ള സംവരണം എന്നിവ നിയന്ത്രിക്കുന്നതിനാണ് കേരള മെഡിക്കല്‍ എജുക്കേഷന്‍ (റഗുലേഷന്‍ ആന്റ് കണ്‍ട്രോള്‍ ഓഫ് അഡ്മിഷന്‍ ടു പ്രൈവറ്റ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്) ബില്‍ 2017 ഓര്‍ഡിനന്‍സായി ഇറക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.