സംസ്‌കൃത സര്‍വ്വകലാശാലയില്‍ സോളാര്‍ പവര്‍ പ്ലാന്റ് ഉദ്ഘാടനം 17ന്

Wednesday 12 April 2017 12:37 am IST

കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ സോളാര്‍ പവര്‍ പ്ലാന്റിന്റെ സോഫ്റ്റ് ലോഞ്ച് 17ന് നടക്കും. ന്യൂദല്‍ഹിയിലെ മാനവവിഭവശേഷി മന്ത്രാലയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ പദ്ധതി ലോഞ്ച് ചെയ്യും. പരിപാടിയുടെ തല്‍സമയ വീഡിയോ സ്ട്രീമിങ് കനകധാരാ ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ 1 മണി വരെ വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തില്‍ നടക്കും. റൂസയുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കിയ സോളാര്‍ പവര്‍ പ്ലാന്റ് മാതൃകാ പദ്ധതിയായി മാനവവിഭവശേഷി മന്ത്രാലയത്തിന്റെ അംഗീകാരം നേടിയിട്ടുണ്ട്. സര്‍വ്വകലാശാലയിലെ അക്കാഡമിക് ബ്ലോക്ക് രണ്ടിന്റെ മുകളില്‍ 1230 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ബാറ്ററി സ്റ്റോറേജില്ലാതെ കെഎസ്ഇബിയുടെ ഗ്രിഡിലേക്കാണ് പ്ലാന്റ് ബന്ധിപ്പിച്ചിരിക്കുന്നത്. ഈ പ്ലാന്റിലൂടെ പ്രതിദിനം 400-500 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നു. ഇതുവഴി വൈദ്യുതി ചാര്‍ജ്ജിനത്തില്‍ പ്രതിമാസം ഏകദേശം 80,000 രൂപയുടെ ലാഭമാണ് സര്‍വ്വകലാശാലയ്ക്ക് ലഭിക്കുന്നത്. 83,85,200 രൂപ ചെലവില്‍ കെല്‍ട്രോണാണ് സോളാര്‍ പവര്‍ പ്ലാന്റ് പദ്ധതി പൂര്‍ത്തിയാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.