കൊച്ചി: ഷാര്‍ജാ ഏകതാ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിലുള്ള സമഗ്ര സംഭാവനക്കുള്ള സാഹിത്യപുരസ്കാരം കെ.എല്‍. മോഹനവര്‍മ്മയ്ക്ക്. ഷാര്‍ജയില്‍ 21ന് നടക്കുന്ന സാംസ്കാരികസമ്മേളനത്തില്‍ പുരസ്കാരം സമര്‍പ്പിക്കും. 25,000 രൂപയും ശില്‍പ്പവുമാണ് പുരസ്കാരം. പി. നാരായണക്കുറുപ്പ്, പ്രൊഫ.അമ്പലപ്പുഴ ഗോപകുമാര്‍, ഇ.എന്‍. നന്ദകുമാര്‍, ഗണേഷ് പ്രസാദ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരം നിര്‍ണയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: