കൊച്ചി: സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സശാക്തീകരണ്‍ പുരസ്കാരം എറണാകുളം ജില്ലാ പഞ്ചായത്തിന്. അമ്പത് ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. വിദ്യാഭ്യാസ, ആരോഗ്യ, ക്ഷേമരംഗങ്ങളില്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ മാതൃകാപരമായ പദ്ധതികള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. ലക്നൗവില്‍ 24ന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രിയില്‍ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍ പുരസ്കാരം ഏറ്റുവാങ്ങും.
അംബേദ്കര്‍ പുരസ്കാരം നടന് വിനായകന്
കൊച്ചി: എസ്ഡിപിഐ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ അംബേദ്കര്‍ പുരസ്കാരത്തിന് നടന് വിനായകന് അര്‍ഹനായി. വ്യാഴാഴ്ച വൈകീട്ട് നാലിന് നോര്‍ത്ത് പറവൂര്‍ പിവിഎസ് ഹാളില്‍ നടക്കുന്ന സെമിനാറില്‍ അവാര്‍ഡ് വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: