പള്ളുരുത്തി: ക്യാന്‍സര്‍ ചികിത്സക്കിടെ മുടിനഷ്ട്ടപ്പെട്ടവര്ക്ക് മുടിമുറിച്ചു നല്കി അക്വിനാസ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ മാതൃകയായി. പരിപാലന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന്റേയും, ഇടക്കൊച്ചി അക്വിനാസ് കോളേജ് എന്‍എസ്എസ് യൂണിറ്റിന്റേവും സംയുക്താഭിമുഖ്യത്തിലാണ് കേശദാന ക്യാമ്പ് സംഘടിപ്പിച്ചത്. അറുപതോളം വിദ്യാര്‍ത്ഥിനികളും അദ്ധ്യാപകരും പരിപാലന പ്രവര്‍ത്തകരും ഉള്‍പ്പെടെ 75 ഓളം പേര് കേശദാനം നടത്തി. പരിപാടിയില്‍ എത്തിച്ചേരാന്‍ കഴിയാത്ത 18 ഓളം വിദ്യാര്‍ത്ഥി നികള്‍ മുടി മുറിച്ച് പാക്ക് ചെയ്ത് വേദിയിലെത്തിച്ചു.
വിദ്യാര്‍ത്ഥിനിയുടെ തലമുടിമുറിച്ച് അരൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ കേശദാന പരിപാടി ഉദ്ഘാടനം ചെയ്തു. സിനിമാ സീരിയല്‍ താരം മീരാ മുരളീധരന് മുഖ്യാതിഥിയായി. കോളേജ് പ്രിന്‍സിപ്പാള്‍ പ്രെഫ: ഡെയ്സി സേവ്യര്‍ പോത്തംപളളി, പ്രൊഫ: ശിവദാസ് ,പ്രൊഫ: മേരി ഹെര്‍മന്‍, ബെന്നി ജോസഫ്, എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: